അര്‍ജുനെ കണ്ടെത്താന്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി

അര്‍ജുനെ കണ്ടെത്താന്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി

ബെംഗളൂരു: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. അര്‍ജുനെ കണ്ടെത്താന്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗ സംഘമാണ് അടിയൊഴുക്ക് പരിശോധിക്കാനായി പുഴയിലുള്ളത്. ഡിങ്കി ബോട്ടിലാണ് നാവികർ പുഴയിലിറങ്ങിയത്. സ്കൂബാ ടീമിന്‍റെ ട്രയല്‍ ഡൈവ് ഉടന്‍ നടത്തും.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ പുഴയിലേക്ക് ഇറങ്ങിയത്. അതിശക്തമായ അടിയൊഴുക്ക് വകവയ്ക്കാതെയാണ് മൂന്ന് ഡിങ്കി ബോട്ടുകളിലായി ദൗത്യസംഘം പുഴയിലേക്ക് നീങ്ങിയത്. ഡൈവിംഗ് സാധ്യമാകുമോ എന്ന പരിശോധനയ്ക്ക് ശേഷം ഇവര്‍ പുഴയ്ക്കടിയിലേക്ക് ഇറങ്ങും. തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കും. അതിനു ശേഷമാണ് ലോറി പൊക്കിയെടുക്കുക.

ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നിർണായകമാണ്. ഇതിനായി ഡ്രോണ്‍ ബാറ്ററി കാർവാറിലെത്തിച്ചു. കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐബിഒഡി സംവിധാനമാണ് പ്രവർത്തിപ്പിക്കുക.

TAGS : ARJUN | NAVY | KARNATAKA | RIVER
SUMMARY : Navy divers went into the river to find Arjun

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *