അർജുനെ കണ്ടെത്താനുള്ള തിരച്ചില്‍; ജലപ്പരപ്പിന് മുകളിൽ ഡ്രോൺ പരിശോധന

അർജുനെ കണ്ടെത്താനുള്ള തിരച്ചില്‍; ജലപ്പരപ്പിന് മുകളിൽ ഡ്രോൺ പരിശോധന

ബെംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുയാണ്. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. മുങ്ങല്‍ വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവുമാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള IBOD എന്ന അത്യാധുനിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. അർജുന്‍റെ ലോറി ഗംഗാവലി നദിയിലുണ്ടെന്ന് ഇന്നലെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയും കാറ്റും കാരണം രക്ഷാപ്രവർത്തനം തുടരാനായിരുന്നില്ല. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ അടിയൊഴുക്കാണ് നദിയിലുള്ളത്.

അതേസമയം അർജ്ജുൻ്റെ ലോറിയിൽ ഉണ്ടായിരുന്നെന്ന് കരുതുന്ന തടി എട്ടു കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി.  അതേസമയം ദൃശ്യങ്ങളിൽ കാണുന്നത് അക്കേഷ്യ മരങ്ങളെന്ന് ലോറി ഉടമ മനാഫ്. എന്നാൽ അത് ലോറിയിൽ ഉണ്ടായിരുന്ന മരങ്ങളാണോ എന്നതിൽ വ്യക്തതയില്ലെന്നും മനാഫ് പ്രതികരിച്ചു. സ്ഥിരീകരിക്കേണ്ടത് പൊലീസെന്ന് ലോറിയുടമയുടെ സഹോദരൻ മുബീൻ. അപകടം നടന്നതിൻ്റെ എട്ട് കിലോമീറ്റർ അകലെയാണ് നാട്ടുകാർ തടി കരക്കടുപ്പിച്ചത്.
<BR>
TAGS : SHIROOR LANDSLIDE,
SUMMARY : Shiroor land slide reecue-operation-

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *