യന്ത്ര തകരാർ; ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി

യന്ത്ര തകരാർ; ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി

ജിദ്ദ: ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സ്പൈസ്ജെറ്റ് വിമാനമാണ് ഒരു മണിക്കൂറിന് ശേഷം ജിദ്ദയില്‍തന്നെ തിരിച്ചിറക്കിയത്. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാവിലെ 9.45-ന് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് 036 വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്.

വിമാനം പറക്കുന്ന സമയത്ത് ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നെന്നാണ് വിവരം. വിമാനം പറന്നുയരുന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിലേക്കുതന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
<BR>
TAGS : EMERGENCY LANDING | SPICE JET
SUMMARY : Flight which took off from Jeddah to Kozhikode was brought back

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *