ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളുരുവിൽ സ്കൂൾ വിദ്യഭ്യാസം നേടാത്ത കുട്ടികളെ കണ്ടെത്താൻ ബാക്ക് ടു സ്കൂൾ പദ്ധതിയുമായി ബിബിഎംപിയുടെ വിദ്യഭ്യാസ വകുപ്പ്. ഇതിനായി നഗരത്തിൽ വ്യാപകമായി സര്‍വ്വേ നടത്താനാണ് തീരുമാനം. ഇ-ഗവേണൻസിൻ്റെ ഭാഗമായി വികസിപ്പിച്ച ആപ്പ് ഉപയോഗിച്ചാണ് നഗരത്തിലെ ഓരോ വാര്‍ഡിലെയും സര്‍വ്വേ പൂര്‍ത്തിയാക്കുക.

നഗരത്തിലെ വിവിധ ഭാഗങ്ങളായി റസിഡൻഷ്യൽ മേഖലകള്‍, വ്യവസായ ശാലകൾ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ബസ് സ്റ്റേഷനുകള്‍, റെയിൽവേ സ്റ്റേഷനുകൾ, മതപരമായ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, ജയിൽ, ആശുപത്രികള്‍, ഹോട്ടലുകള്‍, തിയേറ്ററുകള്‍, ചെറുകിട വ്യവസായ ശാലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സര്‍വ്വേയുടെ ഭാഗമായി വിവര ശേഖരണം നടത്തും.

മുഖ്യധാരാ വിദ്യഭ്യാസം നേടാൻ കഴിയാത്ത കുട്ടികൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടോ, താമസിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുന്നതിനാണിത്. ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തിലെ സുഭാഷ് നഗര്‍ വാര്‍ഡിലാണ് പൈലറ്റ് സര്‍വ്വേ നടത്തുക. 10,000 വീടുകളെയാണ് പൈലറ്റ് സര്‍വ്വേയിൽ ഉള്‍പ്പെടുത്തുക.

TAGS: BENGALURU | BBMP
SUMMARY: BBMP to conduct back to school project for students

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *