സ്‌കൂൾബസ് കയറി ഒന്നാം ക്ലാസുകാരിക്ക്‌ ദാരുണാന്ത്യം

സ്‌കൂൾബസ് കയറി ഒന്നാം ക്ലാസുകാരിക്ക്‌ ദാരുണാന്ത്യം

പാലക്കാട്:  സ്‌കൂൾ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ്‌ മുറിച്ചുകടക്കാൻ ശ്രമിക്കവേ അതേ ബസ്‌ തട്ടി ആറു വയസ്സുകാരി മരിച്ചു. നാരങ്ങപ്പറ്റയിലെ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30ന് ഹിബയുടെ വീടിന് സമീപമാണ് അപകടം സംഭവിച്ചത്.

വീടിനു മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങിയ ഹിബ ബസിനു മുന്‍ഭാഗത്തു കൂടി എതിര്‍വശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഹിബയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബസിന് പിന്നിലൂടെയാണ് പോയത്. ഇതേസമയം ഹിബ ബസിന്റെ മുന്നിലൂടെ പോയത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതെ പോകുകയായിരുന്നു. ഇടിച്ച ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ലിപ്പുഴ ദാറുന്നജാത്ത്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാർഥിയാണ്‌. ഉമ്മ ഹബീബ. സഹോദരങ്ങൾ: അമീൻ, അൻഷിദ.
<br>
TAGS : ACCIDENT | PALAKKAD,
SUMMARY : A first class girl met a tragic end after boarding the school bus

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *