പത്തനംതിട്ട തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. തിരുവല്ല തുകലശ്ശേരി സ്വദേശിയുടേതാണ് കാര്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലെന്നും കാറിലുണ്ടായിരുന്നത് സ്ത്രീയും പുരുഷനുമെന്ന് പോലീസ് പറഞ്ഞു.

വാഗണർ കാറാണ് കത്തിനശിച്ചത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് തീർത്തും കത്തിക്കരി‌ഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവർ 60-65 വയസ്സുള്ള ഭാര്യയും ഭർത്താവുമാണെന്നാണ് പ്രാഥമിക നിഗമനം.  സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
<br>
TAGS : CAR CAUGHT FIRE |  THIRUVALLA
SUMMARY : A car caught fire in Thiruvalla, Pathanamthitta

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *