പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒഴിവുകളനുസരിച്ചു പുതുക്കി നൽകിയ 12,041 അപേക്ഷകളിൽ 9385 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്. ഇവർക്ക് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ സ്കൂളിൽ ചേരാം. ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലൂടെ അലോട്‌മെന്റ് നില പരിശോധിക്കാം.

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് 33,849 സീറ്റാണുണ്ടായിരുന്നത്. ആകെ അപേക്ഷകൾ 12,685. ഓപ്ഷനില്ലാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 644 അപേക്ഷകൾ പരിഗണിച്ചില്ല. മെറിറ്റിൽ ഇനി 24,464 സീറ്റൊഴിവുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് സ്കൂളിൽ ചേരാനുള്ള സമയം. അതിനുശേഷം ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള നടപടി തുടങ്ങും. മിച്ചമുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്ച രണ്ടിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുപരിശോധിച്ച് സീറ്റൊഴിവുള്ള സ്കൂളുകൾ മനസ്സിലാക്കിവേണം ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ. ട്രാൻസ്ഫർ അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണു രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നടത്തുന്നത്. ഇതിനു ശേഷമുള്ള സീറ്റൊഴിവ് അനുസരിച്ച് മൂന്നാം സപ്ലിമെൻ്ററി അലോട്‌മെന്റ്റ് വേണമോ എന്നു തീരുമാനിക്കും.

കഴിഞ്ഞ വർഷം സപ്ലിമെന്ററി ഘട്ടത്തിലും 3 അലോട്‌മെന്റ്റ് നടത്തിയിരുന്നു.
<BR>
TAGS : PLUS ONE,
SUMMARY : +1 2nd Supplementary Allotment has been published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *