കേരള സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും

കേരള സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും

ഈ അക്കാദമിക് വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. മത്സരം നടക്കുന്നത് ഡിസംബര്‍ 3 മുതല്‍ 7 രെ 24 വേദികളിലായിട്ടാണ്. പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്താണ്. ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

മറ്റ് മത്സരങ്ങള്‍ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടക്കും. നീന്തല്‍ മത്സരങ്ങള്‍ മാത്രം കോതമംഗലം എം എ കോളജില്‍ നടത്താനും തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

TAGS : ART FESTIVAL | THIRUVANATHAPURAM
SUMMARY : The State School Arts Festival will be held in Thiruvananthapuram in December

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *