കർണാടക ചീഫ് സെക്രട്ടറിയായി ശാലിനി രജനീഷിനെ നിയമിച്ചു

കർണാടക ചീഫ് സെക്രട്ടറിയായി ശാലിനി രജനീഷിനെ നിയമിച്ചു

ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറിയായി നിയമിതയായി ശാലിനി രജനീഷ് ഐഎഎസ്. നിലവിലെ ചീഫ് സെക്രട്ടറി രജനീഷ് ഗോയലിൻ്റെ ഭാര്യയാണ് ശാലിനി. ജൂലൈ 31ന് രജനീഷ് വിരമിക്കുന്നതോടെ ശാലിനി ചുമതലയേൽക്കുമെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. 1989 ബാച്ച് ഐഎഎസ് ഓഫീസറാണ് രജനീഷ് ഗോയൽ.

പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാലിനി രജനീഷ്. 1989 ഐഎഎസ് ബാച്ചിലെ വനിതാ ഐഎഎസ് ടോപ്പറായിരുന്നു ശാലിനി രജനീഷ്. ഗ്രാമവികസനത്തിൽ, മാനേജ്മെൻ്റ്, വ്യക്തിത്വ വികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

TAGS: KARNATAKA | SHALINI RAJANISH IAS
SUMMARY: Shalini Rajneesh to be new Chief Secretary of Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *