പോക്സോ കേസ്; നടപടികൾക്കായി യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി

പോക്സോ കേസ്; നടപടികൾക്കായി യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ് യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. കേസിലെ നടപടി ക്രമങ്ങളുമായി സഹകരിക്കണമെന്നും എന്നാൽ പ്രായം പരിഗണിച്ച് നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അടങ്ങുന്ന ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്.

നേരത്തെ, കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് യെദിയൂരപ്പയെ ഒഴിവാക്കിക്കൊണ്ട് ജൂൺ 12ന് ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. എന്നാൽ ജൂലൈ 15ന് ഹാജരാകാൻ യെദിയൂരപ്പയ്ക്ക് അതിവേഗ പോക്‌സോ കോടതി സമൻസ് അയച്ചിരുന്നു. തുടർന്ന് അദ്ദേഹം വീണ്ടും കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു യോഗത്തിനിടെ പെൺകുട്ടിയെ യെദിയൂരപ്പ സ്വന്തം വീട്ടിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.

തനിക്കെതിരായ പരാതി ബി.എസ്. യെദ്യൂരപ്പ നേരത്തേ നിഷേധിച്ചിരുന്നു.കേസ് താൻ നിയമപരമായി നേരിടുമെന്നും 81-കാരനായ യെദിയൂരപ്പ പറഞ്ഞിരുന്നു.

TAGS: KARNATAKA | BS YEDIYURAPPA
SUMMARY: Karnataka HC extends former CM Yediyurappa’s exemption from personal appearance in POCSO case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *