പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂര്‍: പാലപ്പിള്ളി വലിയകുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപം പുലിയിറങ്ങി. പശുവിനെ കൊന്നു പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്. മുമ്പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു.

പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിട്ടും പുലിയെ പിടികൂടാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കൂട് സ്ഥാപിക്കാന്‍ പോലും തയാറായിട്ടില്ല. പരാതിയെത്തുടര്‍ന്ന് റബര്‍ എസ്റ്റേറ്റുകളില്‍ പുലിയെ കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിക്കുക മാത്രമാണുണ്ടായത്.

കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS : THRISSUR | LEOPARD | KILLED | COW
SUMMARY : Tiger landed in Palapilli; The cow was killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *