സുപ്രിയ മേനോന്റെ പരാതി; സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയില്‍

സുപ്രിയ മേനോന്റെ പരാതി; സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയില്‍

തിരുവനന്തപുരം: തീയേറ്ററില്‍ നിന്ന് പുതിയ സിനിമകള്‍ മൊബൈലില്‍ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തീയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.

മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുന്നു. നേരത്തെ ഗുരുവായൂർ അമ്പല നടയില്‍ സിനിമയും സമാന രീതിയില്‍ മൊബൈലില്‍ പകർത്തിയതും ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കാക്കനാട് സൈബർ സ്റ്റേഷനില്‍ എത്തിച്ചു.

ഗുരുവായൂരമ്പലനടയില്‍ റിലീസ് ചെയ്‌ത് രണ്ടാം ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനില്‍ ഇരുന്ന് ചിലർ വ്യാജ പതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് നിർമാതാക്കളില്‍ ഒരാളായ സുപ്രിയ മേനോൻ കാക്കനാട് സൈബർ പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.

TAGS : FILM | PIRACY | KERALA
SUMMARY : Supriya Menon’s Complaint; The gang that releases fake versions of movies has been arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *