ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു

ശ്രീനഗര്‍: അനന്ത് നഗറില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.സിംധന്‍ കോക്കര്‍നാഗ് റോഡിലാണ് അപകടം ഉണ്ടായത്.


 

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. മദ്വാ കിഷ്ട്വാറില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
<br>
TAGS : ACCIDENT | JAMMU KASHMIR
SUMMARY : Eight members of a family were killed when their car fell into a stream in Jammu and Kashmir’s Anantnag

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *