പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ

പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഭോപ്പാൽ സ്വദേശി സ്വദേശി അഭിഷേകിനെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. അഭിഷേകാണ് കൊലപാതകിയെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിരുന്നു. കൃതി കുമാരിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ അഭിഷേക് മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

കൃതി കുമാരിയുടെ സുഹൃത്തും സഹപ്രവർത്തകയുമായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുമായി അഭിഷേക് അടുപ്പത്തിലായിരുന്നു. കാമുകിയെ കൂട്ടി അഭിഷേക് പലതവണ ഭോപ്പാലിലേക്ക് പോയിട്ടുണ്ട്. ഇതിനിടെ കാമുകിയും അഭിലാഷും തമ്മിലുള്ള ബന്ധം വഷളായി. അഭിഷേകും യുവതിയും തമ്മിൽ നിരന്തരം വഴക്കായതോടെ കൃതി യുവതിയെ ബെംഗളൂരുവിലെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റി. പലതവണ വിളിച്ചെങ്കിലും ഇരുവരും അഭിഷേകിൻ്റെ ഫോൺ കോളുകൾ സ്വീകരിച്ചിരുന്നില്ല. കാമുകിയുടെ താമസസ്ഥലം അന്വേഷിച്ച് കൃതിയുടെ ഫ്ലാറ്റിലെത്തിയ അഭിഷേക് വാക്ക് തർക്കത്തിനൊടുവിൽ കൃതിയെ കൊലപ്പെടുത്തുകയായിരുന്നു. ഫ്ലാറ്റിൻ്റെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പോലീസിനെ അഭിഷേകിലേക്ക് എത്തിയത്.

TAGS: BENGALURU |MURDER | CRIME
SUMMARY:  The incident where the woman was killed in the PG hostel; The accused was arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *