വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 48 വിദ്യാർഥികൾ ചികിത്സയിൽ

വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 48 വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ 48 ഓളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

ശാരീരികാസ്വാസ്ഥ്യം മൂലം ദ്വാരക എയുപി സ്കൂളിലെ കുട്ടികളാണ് പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയത്. സ്കൂളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാതോരനുമായിരുന്നു ഉച്ച ഭക്ഷണം.

ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ഉറപ്പാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മന്ത്രി ഒ ആർ കേളു, കലക്ടർ ഡി ആർ മേഘശ്രീ, സബ് കലക്ടർ, ഡിഎംഒ, തഹസിൽദാർ എന്നിവർ മെഡിക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു. കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.
<BR>
TAGS : FOOD POISON |  WAYANAD
SUMMARY : Food poisoning suspected in Wayanad; 48 students are under treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *