പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനെ വീട്ടിലെത്തി യുവതിക്ക് നേരെ വെടിവെപ്പ്

പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനെ വീട്ടിലെത്തി യുവതിക്ക് നേരെ വെടിവെപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ നടുക്കി സ്ത്രീക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. വള്ളക്കടവ് സ്വദേശി ഷിനിക്കാണ് ആക്രമണത്തില്‍ കൈയ്ക്ക് പരുക്കേറ്റത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് ആക്രമിച്ചത്.

വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ ഷിനിയുടെ വീട്ടില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. രാവിലെ 8.30 ഓടെയാണ് സംഭവം. മുഖം മറച്ചെത്തിയ ഒരു സ്ത്രീ ഒരു കൊറിയര്‍ ഷൈനിക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞു വന്നു. ഷിനിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് പാഴ്‌സല്‍ വാങ്ങാനെത്തിയത്. എന്നാല്‍ ഷിനിക്ക് മാത്രമേ പാഴ്‌സല്‍ നല്‍കൂവെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഷിനിയെത്തുകയും പിന്നീട് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെയ്പ് ഉണ്ടായത്. ഷിനിയുടെ വലതു കയ്യിലാണ് വെടിയേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവ ശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു. മുഖം മറച്ചും കയ്യില്‍ ഗ്ലൗസും ധരിച്ചാണ് ഇവര്‍ എത്തിയതെന്ന് ഷിനി പോലീസിനോട് പറഞ്ഞു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ എന്തെങ്കിലും വിഷയങ്ങളാണോ വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
<BR>
TAGS : SHOOTING | MURDER ATTACK | THIRUVANATHAPURAM
SUMMARY : Shot at the woman who came home on the pretense of delivering a parcel

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *