പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഷൂട്ടിങിൽ മനു ഭാക്കറിന് വെങ്കലം

പാരിസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഷൂട്ടിങിൽ മനു ഭാക്കറിന് വെങ്കലം

പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. 10 മീറ്റർ വനിതകളുടെ എയർ പിസ്റ്റൽ ഷൂട്ടിങ് ഫെെനലിൽ ഇന്ത്യയുടെ മനു ഭാക്കറാണ് വെങ്കലം നേടിയത്. ഈ ഇനത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വനിത ഒളിമ്പിക്സ് മെഡൽ നേടുന്നത്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ഒളിമ്പിക്സിന്‍റെ രണ്ടാം ദിനത്തിലാണ് ഹരിയാനക്കാരിയായ മനു ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. ഫൈനലിൽ തുടക്കം മുതലെ മെഡല്‍ പൊസിഷനില്‍നിന്ന് പുറത്താവാതെയാണ് താരം മുന്നേറിയത്.

ഷൂട്ടിങിൽ ഇന്ത്യയുടെ അഞ്ചാം ഒളിംപിക്സ് മെഡലാണിത്. ഒളിംപിക്സ് ഷൂട്ടിങിൽ ഇന്ത്യ മെഡല്‍ നേടുന്നത് 12 വര്‍ഷത്തിന് ശേഷമാണ്. 2012 ലണ്ടന്‍ ഒളിംപിക്സില്‍ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി ഇതിനുമുമ്പ് മെഡല്‍ നേടിയത്

ആദ്യ ദിനത്തിൽ നിരാശപ്പെടുത്തിയ ഇന്ത്യ രണ്ടാം ദിനത്തിൽ മികച്ച പ്രകടനമാണ് പാരീസിൽ കാഴ്ചവെച്ചത്. ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി സന്ധു ബാഡ്‌മിന്റൻ വനിതാ സിംഗിൾസിലെ ആദ്യമത്സരത്തിൽ പാക് താരം ഫാത്തിമാത് അബ്ദുൾ റസാഖിനെതിരെ വിജയം നേടിയിരുന്നു. സ്കോർ – 21-9, 21-9. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ എതിരാളി.

വനിതാ ഷൂട്ടിങ് 10 മീറ്റർ എയർ റെെഫിളിൽ ഇന്ത്യയുടെ രമിത ജിൻഡാൽ ഫെെനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ 631.5 പോയന്റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് രമിത ഫെെനലിലെത്തിയത്. വനിതാ ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റളിൽ ഫെെനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഷൂട്ടറെന്ന റെക്കോർഡും രമിത നേടി.
<BR>
TAGS : 2024 PARIS OLYMPICS | MANU BHAKER
SUMMARY : India’s first medal in Paris; Bronze for Manu Bhaker

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *