രക്ഷാപ്രവർത്തനം നിർത്തരുത്; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രക്ഷാപ്രവർത്തനം നിർത്തരുത്; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരള മുഖ്യമന്ത്രി കത്ത് നൽകി. മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ അർജുനായുള്ള തെരച്ചിൽ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തുടരണമെന്ന് പിണറായി വിജയൻ, സിദ്ധരാമയ്യയോട് കത്തില്‍ ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനം നിർത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരത്തിൽ ആവശ്യം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ സൂചിപ്പിക്കുന്നു. പോസിറ്റീവായ ഫലം ലഭിക്കുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം. ശക്തമായ രക്ഷാപ്രവർത്തനം പുനസ്ഥാപിക്കണമെന്നും സിദ്ധരാമയ്യയ്ക്ക് നല്‍കിയ കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

TAGS: KARNATAKA | SIDDARAMIAH | PINARAYI VIJAYAN
SUMMARY: Kerala cm pinarayi vijayan writes to siddaramiah on rescue mission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *