സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ചിത്രരചനാ, ഉപന്യാസ മത്സരങ്ങളോടെ തുടക്കമായി. ചടങ്ങില്‍ ഓണവില്ല് 2024 ന്റെ പോസ്റ്റര്‍ പ്രകാശനവും നടത്തി. ഒക്ടോബര്‍ 20 ന് ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍വച്ചാണ് ഇത്തവണത്തെ ഓണാഘോഷം. ഓഗസ്റ്റ് 11 ന് അസോസിയേഷന്‍ അംഗങ്ങള്‍ക്കായുള്ള കായിക മത്സരങ്ങള്‍ നടക്കും.

പ്രസിഡന്റ് അലക്‌സ് ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനു വി.ആര്‍, ട്രഷറര്‍ ശിവപ്രസാദ് ഡി, ജോയിന്‍ സെക്രട്ടറി വിനോദ് കുമാര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ബിനു ദിവാകരന്‍, സീനിയര്‍ സിറ്റിസന്‍ ഫോറം ചെയര്‍മാന്‍ മനോഹരന്‍, വനിതാവിഭാഗം ചെയര്‍പേഴ്‌സണ്‍ സന്ധ്യ അനില്‍, യുത്ത് വിംഗ് ചെയര്‍മാന്‍ ഡോ. നകുല്‍ ബി.കെ, അഞ്ജന രാജ്, നീനു നായര്‍, ഡിനു ജോസ്, രാജേഷ് നായര്‍, ബൈജു എം.വി, ഗ്രീഷ്മ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
<BR>
TAGS : SOUTH BANGALORE MALAYALI ASSOCIATION,
SUMMARY : South Bangalore Malayali Association started the Onam celebrations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *