ഒളിമ്പിക്സ്; മെഡൽ വേട്ട ലക്ഷ്യം വെച്ച് രമിത ജിൻഡാലും അർജുൻ ബാബുതയും ഇന്ന് കളത്തിൽ

ഒളിമ്പിക്സ്; മെഡൽ വേട്ട ലക്ഷ്യം വെച്ച് രമിത ജിൻഡാലും അർജുൻ ബാബുതയും ഇന്ന് കളത്തിൽ

പാരിസ് ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബാബുതയും രമിത ജിൻഡാലും ഫൈനലിനിറങ്ങും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് വനിതാ വിഭാഗം ഫൈനൽ. പുരുഷന്മാരുടേത് 3.30നും.

ഹോക്കിയിൽ രണ്ടാം ജയത്തിനായി ഇന്ത്യ അർജന്റീനയെ നേരിടും. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കാളായ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം രണ്ടാം മത്സരത്തിനിറങ്ങും. ലക്ഷ്യ സെനും ഇന്ന് മത്സരിക്കുന്നുണ്ട്.

ഇന്നലെ മനു ഭാക്കറിലൂടെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിച്ചിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് താരം വെങ്കലമെഡൽ നേടിയത്.

TAGS: OLYMPICS | INDIA
SUMMARY: Indian team to enter olympics with medal hope today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *