തമിഴ്‌നാട്ടില്‍ മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

തമിഴ്‌നാട്ടില്‍ മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

ചെന്നൈ: മലയാളി ലോറി ഡ്രൈവർ തമിഴ്‌നാട്ടില്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് കൊല്ലപ്പെട്ടത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എത്തിച്ച്‌ തിരികെ വരികയായിരുന്നു ഏലിയാസ്. തുടർന്ന് ചിലർ വഴിയില്‍ തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയും ആക്രമണം നടത്തുകയുമായിരുന്നു.

കൊലപാതകം നടന്നത് പണം തട്ടാനുള്ള ശ്രമത്തിനിടയിലാണെന്നാണ് സൂചന. മൃതദേഹം കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പോലീസ് അറിയിച്ചു.

TAGS : TAMILNADU | CRIME | STABBED | DEAD
SUMMARY : Malayali driver stabbed to death in Tamil Nadu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *