മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലാപന മത്സരവിജയികൾ
ദക്ഷ് എൻ. സ്വരൂപ്, നിയ ലക്ഷ്മി എൻ., പ്രാർത്ഥന മിഥുൻ വർമ്മ., മിഥാലി. പി., തനിഷ്ക. എം. വി., മൈഥിലി ദീപു കൃഷ്ണ., ഹൃതിക മനോജ്., ദിയ. എസ്.

മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലാപന മത്സരവിജയികൾ

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിന്റെ ചാപ്റ്റര്‍ തല മത്സരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, സെക്രട്ടറി ഹിത വേണുഗോപാല്‍, അധ്യാപിക നീതു കുറ്റിമാക്കല്‍ എന്നിവര്‍ സംസാരിച്ചു.

സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങളുടെ വിധിനിര്‍ണ്ണയത്തിനു നേതൃത്വം നല്‍കിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവര്‍ മത്സരങ്ങളെ വിലയിരുത്തി ഫലങ്ങള്‍ പ്രഖ്യാപിച്ചു. സുഗതാജ്ഞലി മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍ ജീവന്‍ രാജന്‍ സ്വാഗതവും അക്കാദമിക് കോര്‍ഡിനേറ്റര്‍ മീര നാരായണന്‍ നന്ദിയും പറഞ്ഞു.

ചാപ്റ്റര്‍ മത്സര വിജയികള്‍
സബ് ജൂനിയര്‍

  • ഒന്നാം സ്ഥാനം : ദക്ഷ് എന്‍. സ്വരൂപ്
    (കേരള സമാജം, മൈസൂരു മേഖല)
  • രണ്ടാം സ്ഥാനം : നിയ ലക്ഷ്മി. എന്‍
    (മുദ്ര മലയാള വേദി, മൈസൂരു മേഖല)
  • മൂന്നാം സ്ഥാനം : പ്രാര്‍ത്ഥന മിഥുന്‍ വര്‍മ്മ
    (പഠനം പാല്പായസം, ഈസ്റ്റ് മേഖല)

ജൂനിയര്‍ വിഭാഗം

  • ഒന്നാം സ്ഥാനം : മിഥാലി. പി.
    (വികാസ്, നോര്‍ത്ത് മേഖല)
  • രണ്ടാം സ്ഥാനം : തനിഷ്‌ക. എം. വി.
    (മൈത്രി മലയാളം, മൈസൂരു മേഖല)
  • മൂന്നാം സ്ഥാനം : മൈഥിലി ദീപു കൃഷ്ണ
    (രാജരാജേശ്വരി മലയാളി സമാജം, വെസ്റ്റ് മേഖല)

സീനിയര്‍ വിഭാഗം

  • ഒന്നാം സ്ഥാനം : ഹൃതിക മനോജ്
    (കെ. എന്‍. എസ്. എസ്. ജയമഹല്‍, നോര്‍ത്ത് മേഖല)
  • രണ്ടാം സ്ഥാനം : ദിയ. എസ്.
    അക്ഷര മലയാള വേദി, നഞ്ചന്‍ഗുഡ്, മൈസൂരു മേഖല)

<BR>
TAGS : MALAYALAM MISSION,
SUMMARY : Malayalam Mission Sugatajnali Kavyalapana Competition Winners

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *