യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ സർക്കാരിന് നിർദേശം സമർപ്പിച്ച് കർണാടക ആർടിസി. പെട്രോൾ, ഡീസൽ വിലവർധന ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബസ് ചാർജ് 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കണമെന്ന് നിർദേശത്തിൽ കെഎസ്ആർടിസി ആവശ്യപ്പെട്ടു. നിർദേശം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ബസ് ചാർജ് വർധിപ്പിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ സംസ്ഥാനത്തോട് അനീതി കാണിക്കുകയാണ്. പെട്രോൾ, ഡീസൽ വിലവർധന സംബന്ധിച്ച് തീരുമാനം കേന്ദ്രത്തിന്റേത് മാത്രമാണെന്നും, ഇക്കാരണത്താൽ സാധാരണക്കാർ വലയുകയാണെന്നും മന്ത്രി പറഞ്ഞു. വായുവും വെളിച്ചവും ഒഴികെയുള്ള എല്ലാറ്റിനും കേന്ദ്രം കൂടുതൽ ജിഎസ്ടി ചുമത്തിയെന്നും അദ്ദേഹം പറഞ്ഞു.

നിരക്ക് വർധനയ്ക്കായി നേരത്തെയും കെഎസ്ആർടിസി സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും നിരക്ക് വർധന ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ബസ് നിരക്ക് വർധന അനിവാര്യമാണെന്ന് കർണാടക ആർടിസി ചെയർപേഴ്‌സൺ എസ്.ആർ. ശ്രീനിവാസ് പറഞ്ഞു. നിരക്ക് വർധന സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവേചനാധികാരത്തിലാണ്. കെഎസ്ആർടിസി നിലനിൽക്കണമെങ്കിൽ നിരക്ക് വർധന അനിവാര്യമാണെന്നും ശ്രീനിവാസ് പറഞ്ഞു.

TAGS: KARNATAKA | KSRTC | PRICE HIKE
SUMMARY: KSRTC proposes 15-20 pc hike in bus fare, govt still undecided

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *