മണ്ണിടിച്ചിൽ; കുട്ട-മടിക്കേരി പാതയിൽ ഗതാഗത നിരോധനം

മണ്ണിടിച്ചിൽ; കുട്ട-മടിക്കേരി പാതയിൽ ഗതാഗത നിരോധനം

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് കുട്ട-മടിക്കേരി സംസ്ഥാന പാതയിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. ശ്രീമംഗലയുടെ ഭാഗമായ കൈമനെ, മഞ്ചള്ളി വില്ലേജ് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുട്ട റോഡ് തകർന്നിരുന്നു. തുടർന്ന് കുട്ട-മടിക്കേരി സംസ്ഥാന പാതയിൽ (നമ്പർ 89) ഓഗസ്റ്റ് 27 വരെ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി കുടക് ഡെപ്യൂട്ടി കമ്മീഷണർ വെങ്കട്ട് രാജ അറിയിച്ചു.

കഴിഞ്ഞ നാല് ദിവസങ്ങളായി കുടക് ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. വരും ദിവസങ്ങളിലും ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശ്രീമംഗല ഹോബ്ലിയിലെ മഞ്ചല്ലി വില്ലേജിൽ കുട്ട സംസ്ഥാന പാതയുടെ ഒരു ഭാഗം ഭാഗികമായി തകർന്ന നിലയിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇവിടെ എല്ലാത്തരം വാഹന ഗതാഗതവും നിരോധിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഈ കാലയളവിൽ കുട്ടയ്ക്കും പൊന്നമ്പേട്ടിനും ഇടയിലുള്ള യാത്രക്കാർ കുട്ട-ചെമ്പക്കൊല്ലി-കണ്ണൂർ മെയിൻറോഡ് വഴിയുള്ള ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് വെങ്കട്ട് രാജ അറിയിച്ചു.

TAGS: KARNATAKA | TRAFFIC BAN
SUMMARY: Traffic Ban on Kutta-Madikeri State Highway Until August 27

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *