അഡ്വാൻസ് വാങ്ങി പറ്റിച്ചെന്ന് നിര്‍മാതാവ്; ധനുഷിന് കുരുക്കുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

അഡ്വാൻസ് വാങ്ങി പറ്റിച്ചെന്ന് നിര്‍മാതാവ്; ധനുഷിന് കുരുക്കുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

തമിഴ് നടൻ ധനുഷിന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ കുരുക്ക്. തിങ്കളാഴ്ച ചേർന്ന കൗണ്‍സില്‍ യോഗത്തില്‍ തമിഴ് ചലച്ചിത്ര മേഖല നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച്‌ യോഗത്തില്‍ ചർച്ച ചെയ്തിരുന്നു. പല ഘട്ടത്തിലായി ചിത്രീകരണം മുടങ്ങി നില്‍ക്കുന്ന ചിത്രങ്ങളേക്കുറിച്ചും അവയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനേക്കുറിച്ചും അതില്‍ ചർച്ചയുണ്ടായി.

കൂടാതെ വർധിച്ച പ്രൊഡക്ഷൻ ചെലവും താരങ്ങളുടെ കനത്ത പ്രതിഫലവും ചർച്ചാ വിഷയമായി. ഇതിനിടയിലാണ് ധനുഷിന്റെ പേരും ഉയർന്നുവന്നത്. തെനാന്തല്‍ ഫിലിംസ് എന്ന പ്രശസ്ത തമിഴ് നിർമാതാക്കളാണ് ധനുഷിനെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാൻസ് വാങ്ങിയിരുന്നെന്നും എന്നാല്‍ പിന്നീട് വാക്കുതെറ്റിച്ചെന്നും നിർമാതാവ് പറഞ്ഞു.

അതേസമയം തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാൻ ധനുഷിനെ സമീപിക്കുന്നതിനു മുമ്പ് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലുമായി ചർച്ച ചെയ്യണമെന്ന് സംവിധായകർക്ക് നിർമാതാക്കളുടെ സംഘടന നിർദേശം നല്‍കിയതായും റിപ്പോർട്ടുണ്ട്.

TAGS : DHANUSH | FILM
SUMMARY : The producer took the advance; Tamil Film Producers Council is in trouble for Dhanush

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *