വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതബാധിതര്‍ക്കും ഭക്ഷണമൊരുക്കി ഷെഫ് സുരേഷ് പിള്ള

വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതബാധിതര്‍ക്കും ഭക്ഷണമൊരുക്കി ഷെഫ് സുരേഷ് പിള്ള

വയനാട്: രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ദുരന്തമനുഭവിക്കുന്നവര്‍ക്കും ഭക്ഷണം നല്‍കുമെന്ന് ഷെഫ് സുരേഷ് പിള്ള. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കാര്യം അറിയിച്ചത്. ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരണസംഖ്യ 70 ആയി ഉയര്‍ന്നു. നിരവധിപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

TAGS : WAYANAD | LANDSLIDE | G SURESH PILLAI
SUMMARY : Wayanad Landslide; Chef Suresh Pillai prepares food for rescue workers and victims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *