പാരിസില്‍ ഇരട്ട മെഡലുമായി മനു ഭാകര്‍

പാരിസില്‍ ഇരട്ട മെഡലുമായി മനു ഭാകര്‍

ഇരട്ട ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ ഒരിക്കല്‍ കൂടി ഇന്ത്യയുടെ കായിക ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ് ഷൂട്ടർ മനു ഭാകർ. ഇക്കഴിഞ്ഞ ഞായറാഴ്ച വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളില്‍ വെങ്കലം നേടിയ മനു, ചൊവ്വാഴ്ച 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ സരബ്ജോത് സിങ്ങിനൊപ്പവും വെങ്കലം വെടിവെച്ചിട്ടു.

ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മനു സ്വന്തമാക്കി. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നപ്പോള്‍ 1900-ലെ ഒളിമ്പിക്‌സില്‍ മത്സരിച്ച നോർമൻ പ്രിച്ചാർഡ് ഇരട്ട വെള്ളി നേടിയിരുന്നു. ബ്രിട്ടീഷ് പൗരനായിരുന്ന പ്രിച്ചാർഡ് പക്ഷേ അന്ന് മത്സരിച്ചത് ബ്രിട്ടീഷ് ഇന്ത്യയ്ക്കു വേണ്ടിയായിരുന്നു.

TAGS :
SUMMARY : Manu Bhakar with double medal in Paris

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *