ഷിരാഡി ഘട്ടിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ഷിരാഡി ഘട്ടിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരാഡി ഘട്ടിൽ ദേശീയപാത 75-ലെ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദൊഡ്ഡത്തോപ്പിലിന് സമീപമായിരുന്നു സംഭവം. രണ്ട് കാറുകളും ഒരു ടിപ്പറും ഒരു ടാങ്കറും ചെളിയിൽ കുടുങ്ങി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

മണ്ണിടിച്ചിലിനെ തുടർന്ന് ഷിരാഡി ഘട്ടിലെ ദേശീയപാത 75 അടച്ചതിനാൽ കിലോമീറ്ററുകളോളം വാഹന ഗതാഗതം സ്തംഭിച്ചു. റോഡിലെ മണ്ണ് നീക്കം ചെയ്യുന്നത് വരെ ഗതാഗതം നിരോധിക്കുമെന്നും, റോഡ് ഉപയോഗയോഗ്യമാക്കിയ ശേഷം മാത്രമേ ഗതാഗതത്തിനായി തുറക്കുള്ളുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ റിപ്പോർട്ട്‌ പ്രകാരം ഷിരാഡി ഘട്ട് – ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 75-ൻ്റെ ഭാഗം – ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണ്. 2009നും 2021നും ഇടയിൽ, സംസ്ഥാനത്ത് ഉണ്ടായ 1,272 ഉരുൾപൊട്ടലിൽ ഏറ്റവും കൂടുതൽ ഉണ്ടായത് ഉത്തര കന്നഡ ജില്ലയിലാണ് (439). പിന്നാലെ ശിവമൊഗ (356), ചിക്കമഗളൂരു (193), ഉഡുപ്പി (99), ദക്ഷിണ കന്നഡ (88), കുടക് (79) ) ഹാസൻ (18) എന്നിവിടങ്ങളിലും കൂടുതൽ ഉരുൾപൊട്ടൽ റിപ്പോർട്ട്‌ ചെയ്തിരുന്നു.

TAGS: KARNATAKA | LANDSLIDE
SUMMARY: Landslide brings traffic to halt on Shiradi Ghat amid heavy rainfall

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *