വയനാട് ദുരന്തം; സഹായവുമായി മലയാളി സംഘടനകളും

വയനാട് ദുരന്തം; സഹായവുമായി മലയാളി സംഘടനകളും

ബെംഗളൂരു: ഉരുൾപൊട്ടൽ ദുരന്തം  വിതച്ച വയനാടിലെ മുണ്ടക്കൈ, ചൂരൽമല, അടക്കമുളള പ്രദേശങ്ങളിലേക്ക് സഹായവുമായി ബെംഗളൂരുവിൽ നിന്നുള്ള മലയാളി സംഘടനകൾ. ദുരന്തബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. പുതിയ വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, പുതപ്പുകൾ, പായ്ക്കുചെയ്ത ഭക്ഷണസാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ഷോളുകൾ, സ്വെറ്ററുകൾ, സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, പാൽപ്പൊടി തുടങ്ങിയവ ശേഖരിച്ച് എത്തിച്ചുകൊടുക്കും. സാധനങ്ങൾ ഇന്ദിരാ നഗറിലെ കെ.എൻ.ഇ. ട്രസ്റ്റ് കാംപസിലെ കേരളസമാജം ഓഫീസിലെ സംഭരണ കേന്ദ്രത്തിലെത്തിക്കണം. ഫോൺ: 9845222688, 9036339194.

രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ബെംഗളൂരുവിലെ മലയാളി സന്നദ്ധ സംഘടനയായ ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു.) വയനാടില്‍ എത്തിയിട്ടുണ്ട്. ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളുമായി പത്തംഗസംഘമാണ് വയനാട്ടിലെത്തിയത്. ദുരന്തനിവാരണ ആവശ്യങ്ങൾക്കുള്ള അടിയന്തരസാമഗ്രികൾ, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയുമായാണ് സംഘം യാത്രതിരിച്ചത്. ബെംഗളൂരു കോൾസ് പാർക്കിലെ എച്ച്.ഡബ്ല്യു.എ. ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഫോൺ: 9620964215, 9740102004.
<BR>
TAGS : WAYANAD LANDSLIPE | RESCUE
SUMMARY : Wayanad Tragedy. Malayalee organizations with help

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *