കോഴിക്കോട്ടെ വാണിമേലിലും ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി, 12 വീടുകള്‍ ഒലിച്ചുപോയി

കോഴിക്കോട്ടെ വാണിമേലിലും ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി, 12 വീടുകള്‍ ഒലിച്ചുപോയി

കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. കോഴിക്കോട് വാണിമേൽ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലാണ് ഒരാളെ കാണാതായത്. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു.

വിലങ്ങാടിനു പുറമെ സമീപ പ്രദേശങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി ഒമ്പത് തവണ ഉരുള്‍പൊട്ടി. പുല്ലുവ പുഴയിലൂടെയുള്ള മലവെള്ളപ്പാച്ചിലില്‍ വലിയ പാറക്കഷ്ണങ്ങളും മരങ്ങളും ഒഴുകിയെത്തി. പുല്ലുവ പുഴയുടെ തീരത്തുള്ള വീടുകളാണ് ഒലിച്ചു പോയത്. പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വ്യാപക നാശനഷ്ടമുണ്ടായി. വിലങ്ങാട് ടൗണില്‍ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ വൈദ്യുതിയും നിലച്ചിട്ടുണ്ട്. എൻഡിആർ എഫും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
<BR>
TAGS : LAND SLIDE | KOZHIKODE

SUMMARY : Landslide in Kozhikode Vanimele; One person is missing and 12 houses were washed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *