വയനാട് ദുരന്തത്തില്‍ മരിച്ച സീരിയല്‍ കാമറാമാന്റെ മൃതദേഹം കണ്ടെത്തി

വയനാട് ദുരന്തത്തില്‍ മരിച്ച സീരിയല്‍ കാമറാമാന്റെ മൃതദേഹം കണ്ടെത്തി

വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച സീരിയല്‍ കാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ കാമറ അസിസ്റ്റന്റായിരുന്നു ഷിജു. മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് തുടങ്ങിയ നിരവധി സീരിയലുകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

ഷിജുവിന്റെ അയല്‍ക്കാരനും കാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാർക്ക് വേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്.

TAGS : WAYANAD LANDSLIDE | DEAD
SUMMARY : Dead body of serial cameraman found in Wayanad disaster

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *