ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം സ്വപ്നില്‍ കുസാലെ ഫൈനലില്‍

ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം സ്വപ്നില്‍ കുസാലെ ഫൈനലില്‍

പാരീസ് ഒളിമ്പിക്സില്‍ വീണ്ടും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിള്‍ 3 പോസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനലിലെത്തിയത്. അതേസമയം, വനിതാ വിഭാഗം 50 മീറ്റർ റൈഫിള്‍ 3 പോസിഷനില്‍ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ഷൂട്ടർ ഐശ്വരി പ്രതാപിന് ഫൈനലിലേക്ക് മുന്നേറാനായില്ല.

വനിതാ സിംഗിള്‍സ് ബാഡ്മിൻറണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യം സെന്നും പ്രീ ക്വാർട്ടറിലെത്തിയതാണ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മറ്റൊരു പ്രധാന നേട്ടം. എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബ്ബയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സിന്ധു പ്രീ ക്വാർട്ടറിലെത്തിയത്. സ്കോർ 21-5, 21-10. ബാഡ്മിൻറണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും പ്രീ ക്വാർട്ടറിലെത്തി. ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ 21-18, 21-12.

TAGS : 2024 PARIS OLYMPICS | SHOOTING
SUMMARY : In shooting, Indian player Swapnil Kusale in the final

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *