വയനാട് ഉരുൾപൊട്ടൽ; മരിച്ചവരിൽ രണ്ട് കർണാടക സ്വദേശികളും

വയനാട് ഉരുൾപൊട്ടൽ; മരിച്ചവരിൽ രണ്ട് കർണാടക സ്വദേശികളും

ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ രണ്ട് പേർ കർണാടക സ്വദേശികളും. രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ പരുക്കേറ്റ മറ്റൊരു കർണാടക സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ചാമരാജ്നഗർ സ്വദേശികളായ പുട്ടസിദ്ദി (62), റാണി (50) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. ചാമരാജനഗർ താലൂക്കിലെ എരസവാടി സ്വദേശികളായ 50 കാരനായ രാജേന്ദ്രനെയും 45 കാരിയായ രത്നമ്മയെയും കാണാതായതായും സൂചനയുണ്ട്. ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ത്രയംബകപുര സ്വദേശിയായ സ്വാമിഷെട്ടി (70) പരുക്കേറ്റ് വൈൽട്രി താലൂക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉരുൾപൊട്ടലിൽ മരിച്ച കന്നഡിഗരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും മറ്റും മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വയനാട്ടിലേക്ക് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പുറപ്പെട്ടിട്ടുണ്ട്. ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സന്തോഷ്‌ ലാഡ് അറിയിച്ചു.

TAGS: KARNATAKA | WAYANAD LANDSLIDE
SUMMARY: Two from Karnataka die in Wayanad landslides

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *