വയനാട് ദുരന്തം; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബെംഗളൂരുവിലെ നോർക്ക ഹെൽപ്പ് ഡെസ്കും

വയനാട് ദുരന്തം; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബെംഗളൂരുവിലെ നോർക്ക ഹെൽപ്പ് ഡെസ്കും

ബെംഗളൂരു: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ബെംഗളൂരു നോർക്ക ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സഹായമോ വിവരങ്ങളോ ആവശ്യമുള്ളവർക്കും സഹായം നൽകാൻ തയ്യാറുള്ളവർക്കും നോർക്ക ഓഫീസുമായി ബന്ധപ്പെടാം. ഫോൺ :080-25585090, 9483275823.

ബെംഗളൂരുവിൽ നിന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി നോർക്ക ഇന്നലെ ഓൺലൈന്‍ യോഗം സംഘടിപ്പിച്ചു. ലോക കേരള സഭാ അംഗങ്ങൾ, വിവിധ മലയാളി സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വയനാട്ടിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. ദുരിതബാധിതർക്ക് എല്ലാ സഹായവും സർക്കാർ നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ചോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ പണമയക്കാം.

<br>
TAGS : NORKA ROOTS | WAYANAD LANDSLIPE
SUMMARY : Wayanad Tragedy; and NORKA Help Desk in Bengaluru to coordinate relief operations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *