ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി ചുമതലയേറ്റു

ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി ചുമതലയേറ്റു

തിരുവനന്തപുരം: പുതിയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയര്‍മാനായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു. ഇദ്ദേഹം കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷം എതിർപ്പുയർത്തിയിരുന്നു.

പിന്നീട് ഗവർണറും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത് വൈകുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കാൻ താല്‍പര്യമില്ലെന്നു മണികുമാർ അറിയിച്ചു. തുടർന്നാണ് അലക്സാണ്ടർ തോമസിൻറെ നിയമനം. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണു മനുഷ്യാവകാശ കമ്മിഷന് ചെയർമാനെ നിയമനം നടത്തുന്നത്.

TAGS : ANSHUMAN SINGH | CHAIRMAN
SUMMARY : Justice Alexander Thomas took charge as the Chairman of the Human Rights Commission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *