ശനിയാഴ്ച സ്‌കൂളുകളില്‍ പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ശനിയാഴ്ച സ്‌കൂളുകളില്‍ പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ശനിയാഴ്ചകളിൽ സ്‌കൂളുകളില്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പുതിയ വിദ്യാഭ്യാസ കലണ്ടറില്‍ അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്ര്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച്‌ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിധി പറഞ്ഞത് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ ആണ്.

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് ടി എ), കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ എസ് ടി യു), സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (പി ജി ടി എ) തുടങ്ങിയ സംഘടനകള്‍ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് നല്‍കിയ ഹർജികളാണ് പരിഗണിച്ചത്. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കിയത് ജൂണ്‍ മൂന്നിനായിരുന്നു. 220 പ്രവൃത്തി ദിവസങ്ങളാണ് ഇതില്‍ ഉള്ളത്.

TAGS : SCHOOL | HIGHCOURT | EDUCATION
SUMMARY : Saturday is a working day in schools; The High Court quashed the government order

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *