ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: ഉഡുപ്പിയിൽ അതിശക്തമായ മഴ തുടരുന്നതിനാ ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ – സ്വകാര്യ അംഗൻവാടികൾക്കും പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. എന്നാൽ ഡിഗ്രി കോളേജുകൾ, ബിരുദാനന്തര പ്രോഗ്രാമുകൾ, ഡിപ്ലോമ കോഴ്‌സുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല. ജില്ലയിൽ വ്യാഴാഴ്ചയും മഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.

 

TAGS: KARNATAKA | RAIN | HOLIDAY
SUMMARY: Heavy rain alert: Schools, PUCs in Udupi get holiday for Aug 2

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *