മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം; 14 കേസുകൾ രജിസ്റ്റർ ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം; 14 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനക്കെതിരെയാണ് വ്യാപകമായി വ്യാജ പ്രചാരണം നടന്നത്.

തിരുവനന്തപുരം സിറ്റിയില്‍ നാല്, എറണാകുളം സിറ്റിയിലും പാലക്കാടും രണ്ട് വീതം, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം കേസുകളുമടക്കമാണ് ആകെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള 194 പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നൽകുകയും ചെയ്തു.

നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. വ്യാജ പോസ്റ്റുകള്‍ നിര്‍മിക്കുകയും, ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് നീക്കം.
<br>
TAGS : MINISTERS RELIEF FUND | CASE
SUMMARY : Fake campaign against Chief Minister’s Relief Fund; 14 cases were registered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *