ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പേര്‍ റിമാൻഡിൽ

ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പേര്‍ റിമാൻഡിൽ

കൊല്ലം : പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയോട് യുവാക്കളുടെ കൊടും ക്രൂരത. കുതിരയെ യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് തല്ലി. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരിക്കും ദേഹമാകെ അടിയേറ്റ് നീരുമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുതിര ആക്രമിക്കപ്പെട്ട കാര്യം ഉടമ അറിഞ്ഞത്. തുടര്‍ന്ന് ഉടമ ഷാനവാസ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.

<br>
TAGS : KOLLAM NEWS
SUMMARY : Cruelty to a pregnant horse; Three people are in remand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *