ഡല്‍ഹി ഐഐഎസ് കോച്ചിംഗ് സെൻ്ററിലെ അപകടം; മരണത്തിന് കീഴടങ്ങിയ മലയാളി ഉള്‍പ്പടെയുള്ള മൂന്ന് പേരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് സിഇഒ

ഡല്‍ഹി ഐഐഎസ് കോച്ചിംഗ് സെൻ്ററിലെ അപകടം; മരണത്തിന് കീഴടങ്ങിയ മലയാളി ഉള്‍പ്പടെയുള്ള മൂന്ന് പേരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് സിഇഒ

ന്യൂഡൽഹി: ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ബേസ്മെന്റില്‍ വെള്ളം കയറി മുങ്ങി മരിച്ച മലയാളി വിദ്യാർഥി ഉള്‍പ്പടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് റാവു ഐഎഎസ് കോച്ചിംഗ് സെന്റർ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും ബാക്കി 25 ലക്ഷം രൂപ ആറ് മാസത്തിനകം നല്‍കുമെന്ന് റാവു സ്റ്റഡി സെന്ററിന്റെ സിഇഒ അഭിഷേക് ഉറപ്പുനല്‍കിയതായി അഭിഭാഷകൻ മോഹിത് സർഫ് അറിയിച്ചു.

ജെഎൻയു ഗവേഷക വിദ്യാർഥിയായിരുന്ന എറണാകുളം സ്വദേശി നെവിൻ, തെലങ്കാന സ്വദേശിനിയായ തനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. മരണപ്പെട്ട മൂന്ന് വിദ്യാർ‌ഥികളുടെ സ്മരാണാർത്ഥം ലൈബ്രറികള്‍ നിർമിക്കാൻ ഡല്‍ഹി മേയർ ഷെല്ലി ഒബ്റോ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയിലെ ഓള്‍ഡ് രാജീന്ദ്രനഗറിലെ റാവു സ്റ്റഡ‍ി സർക്കിള്‍ കോച്ചിംഗ് സെന്ററിലെ ബേസ്മെൻ്റില്‍ വെള്ളം നിറഞ്ഞ് മൂന്ന് വിദ്യാർഥികള്‍ മരിച്ചത്.

TAGS : DELHI | IIS
SUMMARY : Delhi IIS Coaching Center Accident; The CEO said that the dependents of the three persons, including the Malayali who surrendered, will be compensated Rs 50 lakh each.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *