ഓടുന്ന കാറിന് തീ പിടിച്ചു; ആറംഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

ഓടുന്ന കാറിന് തീ പിടിച്ചു; ആറംഗ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട്: കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ചു. ദേശീയപാതയില്‍ മോങ്ങം ഹില്‍ടോപ്പില്‍ വച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന ആറംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. തീപിടിച്ച കാർ നിമിഷങ്ങള്‍ക്കകം പൂർണമായും കത്തി നശിച്ചു.

നാട്ടുകാർ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങള്‍ തടഞ്ഞതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വള്ളുവമ്പ്രം സ്വദേശികളായ മങ്കരത്തൊടി ആലിക്കുട്ടി, ഭാര്യ സക്കീന, മകൻ അലി അനീസ്, ഭാര്യ ബാസിമ, മക്കളായ ഐസം, ഹെസിൻ, ബന്ധു ഷബീറലി എന്നിവർ സഞ്ചരിച്ച കാറാണ് അഗ്‌നിക്കിരയായത്. വീട്ടില്‍ നിന്ന് എടവണ്ണപ്പാറയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ ഹില്‍ടോപ്പിലെത്തിയപ്പോള്‍ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുകയായിരുന്നു.

ഇതോടെ കുടുംബം വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. അടുത്തുള്ള വർക് ഷോപ്പില്‍ വിവരം അറിയിക്കുന്നതിനിടെയാണ് തീ വാഹനത്തില്‍ പടർന്നതെന്നാണ് അലി അനീസ് പറയുന്നത്. നാട്ടുകാരും മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

TAGS : KOZHIKOD | CAR | FIRE
SUMMARY : A running car caught fire; Miraculously, the family of six survived

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *