മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പെന്ന് സംശയം; കുഴിച്ച്‌ പരിശോധന ആരംഭിച്ചു

മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പെന്ന് സംശയം; കുഴിച്ച്‌ പരിശോധന ആരംഭിച്ചു

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ മണ്ണിനടിയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാൻ സ്ഥലം കുഴിച്ച്‌ പരിശോധ ആരംഭിച്ചു. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയ ശേഷമാണ് രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്.

പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കു ശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്. മുണ്ടക്കൈയില്‍ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച സ്ഥലം കുഴിച്ചാണ് പരിശോധന നടത്തുന്നത്. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും.

കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന.

TAGS : WAYANAD LANDSLID | RADAR
SUMMARY : Wayanad landslide; Signal on radar check

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *