ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. റായ്ച്ചൂർ സിർവാർ താലൂക്കിലെ കല്ലൂർ ഗ്രാമത്തിലെ ഭീമണ്ണ (60), ഭാര്യ ഈരമ്മ (54), മക്കളായ മല്ലേഷ് (19), പാർവതി (17) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മറ്റൊരു മകൾ മല്ലമ്മ (18) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച അത്താഴത്തിന് ആട്ടിറച്ചി കഴിച്ചതോടെയാണ് ഇവരുടെ ആരോഗ്യനില വഷളായത്. ഇവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മറ്റ്‌ വിവരങ്ങൾ ലഭ്യമാകുള്ളൂവെന്നും പോലീസ് അറിയിച്ചു.

TAGS: KARNATAKA | FOOD POISON
SUMMARY: 4 of family in Raichur die after consuming meat; one critical

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *