റെയില്‍വേ പാളത്തിൽ സിലിണ്ടറും സൈക്കിളും വച്ച്  വീഡിയോ ചിത്രീകരണം; യൂട്യൂബർ അറസ്റ്റില്‍

റെയില്‍വേ പാളത്തിൽ സിലിണ്ടറും സൈക്കിളും വച്ച് വീഡിയോ ചിത്രീകരണം; യൂട്യൂബർ അറസ്റ്റില്‍

റെയിൽവേ ട്രാക്കിൽ കല്ലുകളും ഗ്യാസ് സിലിണ്ടറും സൈക്കിളും വച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശി ഗുൽസാര്‍ ഷെയ്ഖിനെയാണ് ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഇയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഗുല്‍സാറിൻ്റെ വീഡിയോ ചിത്രീകരണത്തിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ലീഗൽ ഹിന്ദു ഡിഫൻസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. റെയില്‍ ഗതാഗതം അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തിയതിനും ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 147,145,153 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ട്രാക്കിലൂടെ ട്രെയിൻ പോകാനിരിക്കുമ്പോഴായിരുന്നു ഈ പരീക്ഷണങ്ങൾ. 24 കാരനായ ഗുൽസാർ ഇത്തരം വീഡിയോകൾ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഭൂരിഭാഗം വീഡിയോകളും ചിത്രീകരിച്ചത് ലാൽഗോപാൽ ഗഞ്ചിലാണ്. 2.35 ലക്ഷം വരിക്കാരുള്ള ഇന്ത്യൻ ഹാക്കർ എന്ന പേജിലാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂട്യൂബിൽ വ്യൂസ് വർധിപ്പിക്കാനാണ് റെയിൽവേ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ട്രെയിനുകൾക്ക് മുന്നിൽ ഗുൽസാർ ഷെയ്ഖ് പല വസ്തുക്കൾ സ്ഥാപിച്ചത്. സൈക്കിളുകളും സിലിണ്ടറുകളും മോട്ടോറുകളും മറ്റ് സമാന വസ്തുക്കളും റെയിൽവേ ട്രാക്കിൽ സ്ഥാപിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
<br>
TAGS : YOUTUBER |  ARRESTED
SUMMARY : Video filming with cylinder and bicycle on railway tracks; YouTuber arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *