ഉരുൾപൊട്ടൽ; മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും

ഉരുൾപൊട്ടൽ; മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല നടൻ മോഹൻലാൽ ഇന്ന് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. ക്യാമ്പുകളിൽ കഴിയുന്നവരെയും നടൻ കാണും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കഴിഞ്ഞ ദിവസം താരം സംഭാവന ചെയ്തിരുന്നു.

വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ

സല്യൂട്ട് ചെയ്യുന്നതായി മോഹൻലാൽ പറഞ്ഞിരുന്നു.

ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നും സഹായമെത്തുകയാണ്. മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യർ, നയൻതാര, നവ്യാ നായർ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.

TAGS: WAYANAD | LANDSLIDE
SUMMARY: Actor mohanlal to visit wayanad today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *