40 ശതമാനത്തിൽ താഴെ വൈകല്യമുള്ളവർക്കും വികലാംഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കും

40 ശതമാനത്തിൽ താഴെ വൈകല്യമുള്ളവർക്കും വികലാംഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കും

ബെംഗളൂരു: സംസ്ഥാനത്ത് 40 ശതമാനത്തിൽ താഴെ വൈകല്യമുള്ളവർക്കും ഇനി വികലാംഗ യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിക്കും. 40 ശതമാനത്തിൽ താഴെ വൈകല്യമുള്ള വ്യക്തികൾക്ക് വികലാംഗ സർട്ടിഫിക്കറ്റുകളും യുണീക്ക് ഡിസെബിലിറ്റി ഐഡൻ്റിറ്റി (യുഡിഐഡി) കാർഡുകളും നൽകാൻ ആരോഗ്യവകുപ്പ് മെഡിക്കൽ അധികാരികൾക്ക് നിർദേശം നൽകി.

വികലാംഗ അവകാശ നിയമം 2016 അനുസരിച്ച്, യുഡിഐഡി കാർഡ് നൽകുന്നതിന് വൈകല്യത്തിൻ്റെ ശതമാനം കുറഞ്ഞത് 40 ശതമാനമായിരിക്കണമെന്നായിരുന്നു മുമ്പത്തെ നിബന്ധന. എന്നാൽ ഇനി മുതൽ ഈ നിബന്ധന സംസ്ഥാനത്തുള്ളവർക്ക് ബാധകമായിരിക്കില്ല. ഇതിന് പുറമെ അപേക്ഷകൾ ലഭിച്ചാൽ കാലതാമസം കൂടാതെ വികലാംഗ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

TAGS: KARNATAKA | DISABILITY
SUMMARY: People with less than 40 pc disability can also get eligibility certificates

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *