ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാല്‍ വയനാട്ടില്‍

ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാല്‍ വയനാട്ടില്‍

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാല്‍ എത്തി. ഉടൻ തന്നെ ദുരന്തഭൂമി സന്ദര്‍ശിക്കും. ലെഫ്റ്റനന്‍റ് കേണല്‍ കൂടിയായ മോഹൻലാല്‍ ആ ഔദ്യോഗിക വേഷം ധരിച്ചാണ് മേപ്പാടി ക്യാമ്പിലെത്തിയത്. ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്.

11 മണിയോടെ മാധ്യമങ്ങളെ കാണാമെന്നാണ് മോഹന്‍ലാല്‍ നേരത്തേ വ്യക്തമാക്കിയത്. ടെറിടോറിയല്‍ ആര്‍മിയില്‍ ലഫ്‌നന്റ് കേണലായ മോഹന്‍ലാല്‍ യുണിഫോമില്‍ സൈനിക അകമ്പടിയോടെ സൈനിക വാഹനത്തിലാണ് ദുരന്തഭൂമിയില്‍ എത്തിയത്. ദുരന്തഭൂമിയില്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും അഞ്ചാം ദിവസവും തെരച്ചിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ്.

ദുരന്തഭൂമിയില്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് താരം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. നേരത്തേ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

TAGS : MOHANLAL | WAYANAD LANDSLIDE
SUMMARY : Mohanlal came to Wayanad to bring relief to the victims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *