സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്; സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്; സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസിന്റെ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 29.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 1,27,473 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 37,957 പേര്‍ പാസായി. 33.47 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം.

27.9 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. ജൂലായ് 15 മുതല്‍ 22 വരെയായിരുന്നു സ്പ്ലിമെന്ററി പരീക്ഷ. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: cbse.nic.in

TAGS : CBSE EXAM | RESULT | ANNOUNCED
SUMMARY : CBSE Class XII; Supplementary Exam Result Published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *