ഗതാഗതത്തിരക്ക് ഒഴിവാക്കാൻ എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നലുകൾ

ഗതാഗതത്തിരക്ക് ഒഴിവാക്കാൻ എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നലുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ചുതുടങ്ങി. ബെംഗളൂരു ട്രാഫിക് പോലീസും ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടും (ഡി.യു.എൽ.ടി.) സംയുക്തമായാണ് പദ്ധതി തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ നഗരത്തിലെ 165 ജംഗ്ഷനുകളിലാം ഇവ സ്ഥാപിക്കുന്നത്. ഇതിൽ 23 എണ്ണത്തിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു.

നിലവിൽ ജംഗ്ഷനുകളിൽ നിശ്ചിത സമയത്തേക്കാണ് ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, എഐ അടിസ്ഥാനമാക്കിയുള്ള സിഗ്നൽ ജംഗ്ഷനുകളിലെത്തുന്ന വാഹനങ്ങളുടെ തിരക്കനുസരിച്ചായിരിക്കും ഇവ പ്രവർത്തിക്കുന്നത്. സിഗ്നലിൽ വാഹനങ്ങളില്ലെങ്കിൽ ഇവയിൽ പച്ച സിഗ്നൽ തെളിഞ്ഞു കിടക്കില്ല.

വാഹനങ്ങൾ കൂടുതലുള്ള സിഗ്നലിൽ പച്ച വെളിച്ചം തെളിയും. മൈസൂരു റോഡ്, മാഗഡി റോഡ്, വെസ്റ്റ് ഓഫ് കോഡ് റോഡ്, കനകപുര റോഡ്, ഹൊസൂർ റോഡ്, തുമകൂരു റോഡ്, ബെന്നാർഘട്ട റോഡ്, ആർ.വി. റോഡ്, ബല്ലാരി റോഡ് എന്നിവിടങ്ങളിലെ ജങ്ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചത്.

TAGS: BENGALURU | TRAFFIC SIGNAL
SUMMARY: Bengaluru to have traffic signals with ai to ease. Traffic congestion

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *