അര്‍ജുൻ രക്ഷാദൗത്യം; ഷിരൂരില്‍ കനത്ത മഴ, ഈശ്വര്‍ മല്‍പെയ്ക്ക് പോലീസ് അനുമതി നല്‍കിയില്ല

അര്‍ജുൻ രക്ഷാദൗത്യം; ഷിരൂരില്‍ കനത്ത മഴ, ഈശ്വര്‍ മല്‍പെയ്ക്ക് പോലീസ് അനുമതി നല്‍കിയില്ല

ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള പുഴയില്‍ ഇറങ്ങിയുള്ള പരിശോധനക്ക് അനുമതിയില്ല. ഇതോടെ പരിശോധനക്കെത്തിയ മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പേയും സംഘവും മടങ്ങും. അതേസമയം സർക്കാർ അനുമതിയില്ലാതെ ഇറങ്ങാൻ കഴിയില്ലെന്ന് ഈശ്വർ മാല്‍പേ പറഞ്ഞു.

കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും ഇപ്പോഴും പ്രതിസന്ധിയാണ്. എന്നാല്‍ ജില്ലാ ഭരണകൂടമായും എംഎല്‍എയുമായും ബന്ധപ്പെടുമെന്നും ഈശ്വർ മാല്‍പെ പറഞ്ഞു. അതേസമയം ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അധികൃതരും കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവൻ എം പി അറിയിച്ചിരുന്നു.

TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : Arjun Rescue Mission; Heavy rains in Shirur, police did not give permission to Ishwar Malpei

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *